വിവാഹ വാഗ്ദാനം നൽകി പീഡനം; വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
text_fieldsകളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞയാൾ കളമശ്ശേരി പൊലീസിന്റെ പിടിയിൽ. പത്തനംതിട്ട അടൂർ നെടുമിൻ രേശ്മഹൽ, റൈഹാൻ റാസക്ക് (23) ആണ് പിടിയിലായത്. 2020-21 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ പരാതിയിൽ കേസെടുത്ത കളമശ്ശേരി പൊലീസിന് പ്രതി വിദേശത്തുണ്ടെന്ന് വിവരം ലഭിക്കുകയും തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു. വിദേശത്ത്നിന്ന് ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ ഇയാളെ എൻഫോഴ്സ്മെന്റ് വിഭാഗം തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയുമായിരുന്നു.
കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദേശാനുസരണം എസ്.സി.പി.ഒമാരായ ഷെമീര്‍, ശ്രീജിത്ത് സി.പി.ഒ ഷിബു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

