രണ്ടരക്കോടിയിലേറെ പാട്ട കുടിശ്ശിക; മട്ടാഞ്ചേരി കൊറോണേഷൻ ക്ലബിെൻറ ഭൂമി സർക്കാർ ഏറ്റെടുത്തു
text_fieldsകൊറോണേഷൻ ക്ലബിെൻറ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നു
മട്ടാഞ്ചേരി: വൻ പാട്ട കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മട്ടാഞ്ചേരി അസിസ്റ്റൻറ് കമീഷണർ ഒാഫിസിന് എതിർവശത്തെ കൊറോണേഷൻ ക്ലബിെൻറ കൈവശമുള്ള ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. 44 സെൻറ് ഭൂമിയിൽ 26 സെൻറാണ് കൊച്ചി തഹസിൽദാർ സുനിത ജേക്കബിെൻറ നേതൃത്വത്തിൽ ഏറ്റെടുത്തത്.
2007 മുതൽ 2020 വരെ 2.56 കോടിയുടെ പാട്ട കുടിശ്ശികയാണ് ക്ലബ് വരുത്തിയത്. കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കത്ത് നൽകിയിരുെന്നങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരമാണ് ഭൂമി ഏറ്റെടുത്തത്.
ക്ലബ് കെട്ടിടം ഇരിക്കുന്ന 18 സെൻറ് ഭൂമി ഉപാധികളോടെ ക്ലബ് അധികൃതർക്ക് പാട്ടത്തിന് നൽകും. കുടിശ്ശികയുള്ള തുക 10 തുല്യ ഗഡുക്കളാക്കി ഒരു വർഷത്തിനകം അടച്ചുതീർക്കണമെന്നതാണ് ഉപാധി.
തുക അടക്കാത്ത പക്ഷം ബാക്കി ഭൂമിയും ഏറ്റെടുക്കും. മട്ടാഞ്ചേരി വില്ലേജിൽ സർവേ നമ്പർ 460/4ൽപെട്ട ഭൂമിയാണ് വെള്ളിയാഴ്ച ഏറ്റെടുത്തത്. േമയ് 19ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് നടപടി.
കൊച്ചി ഭൂരേഖ തഹസിൽദാർ ദേവരാജൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ ജോസഫ് ആൻറണി ഹെർട്ടിസ്, വേണുഗോപാൽ മട്ടാഞ്ചേരി, വില്ലേജ് ഓഫിസർ പി.കെ. സിനു എന്നിവരും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
സർക്കാർ ഭൂമിയെന്ന് കാണിച്ച് ഇവിടെ ബോർഡും സ്ഥാപിച്ചു. ഇത്തരത്തിൽ നിരവധി സ്വകാര്യ വ്യക്തികളാണ് സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് കുടിശ്ശിക വരുത്തിയത്. ഇതിൽ പലതും വൻകിടക്കാരുടെ കൈവശമാണ്. ചിലതിൽ കേസുകളും നിലവിലുണ്ട്.