കാറ്റിൽ വീട് തകർന്നു
text_fieldsകീരംപാറ പഞ്ചായത്തിൽ
കാറ്റിൽ തകർന്ന വീട്
കോതമംഗലം: ചൊവ്വാഴ്ച വൈകീട്ട് കാറ്റിലും മഴയിലും കീരംപാറ പഞ്ചായത്തിൽ വീട് ഭാഗികമായി തകർന്നു. പുന്നേക്കാട് കൃഷ്ണപുരം കോളനി പാലയ്ക്കൽ സേവ്യർ വർഗീസിന്റേതാണ് വീട്. വീടിന് സമീപം നിന്ന തെങ്ങ് ഒടിഞ്ഞ് അടുക്കളഭാഗത്തെ മേൽക്കൂര തകരുകയായിരുന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി.
നാശം സംഭവിച്ച സ്ഥലങ്ങൾ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നാശം തിട്ടപ്പെടുത്തി നഷ്ടപരിഹാരം വേഗം ലഭ്യമാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ വി.സി. ചാക്കോ, ജിജോ ആന്റണി, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, വില്ലേജ് ഓഫിസർ എസ്. രാഗേഷ് പിള്ള എന്നിവരും ഒപ്പമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

