പുല്ലിന് തീപിടിച്ചു; ടെലികോം കേബിളുകൾ കത്തിനശിച്ചു
text_fieldsചിറ്റേത്തുകരയിലെ കൊട്ടേത്ത് റോഡിൽ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ട കേബിളുകൾക്ക്
തീപിടിച്ചപ്പോൾ
കാക്കനാട്: ചൂട് കനത്തതോടെ പുല്ലിന് തീപിടിച്ച് കേബിൾ കത്തിനശിച്ചു. കാക്കനാടിന് സമീപം ചിറ്റേത്തുകരയിലാണ് ടെലികോം സേവന ദാതാക്കളുടെ കേബിൾ കത്തിനശിച്ചത്. അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. റോഡിൽ കേബിളുകൾ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കും അടിക്കാടിനും തീപിടിക്കുകയായിരുന്നു. പറമ്പിന്റെ മൂലയിൽ ഉണ്ടായിരുന്ന മാലിന്യങ്ങളിലേക്കും പിന്നീട് കേബിളുകളിലേക്കും തീ പടർന്നുകയറി. ജനവാസ മേഖലയിൽ തീ ആളിക്കത്തിയത് പരിഭ്രാന്തി പരത്തി.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ അഗ്നിരക്ഷസേന സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അണക്കാൻ കഴിഞ്ഞത്. വേനൽ ശക്തമായതോടെ തൃക്കാക്കരയിലും പരിസരത്തും തീ പിടിക്കുന്നത് സ്ഥിരം സംഭവമായിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

