Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുണ്ടാസംഘം കടയിൽ കയറി...

ഗുണ്ടാസംഘം കടയിൽ കയറി ഉടമയെയും ഭാര്യയെയും ആക്രമിച്ചു

text_fields
bookmark_border
kochi city police station
cancel
camera_alt

മട്ടാഞ്ചേരിയിൽ കടയുടമയെയും ഭാര്യയെയും ആക്രമിച്ച സംഭവത്തിൽ യൂത്ത്​ കോൺഗ്രസ്​ തോപ്പുംപടി പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ നടത്തിയ ഉപരോധം

മ​ട്ടാ​ഞ്ചേ​രി: ക​ട​യി​ൽ ക​യ​റി ക​ട​യു​ട​മ​യെ​യും ഭാ​ര്യ​യെ​യും ഗു​ണ്ട​ാസം​ഘം മ​ർ​ദി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ആ​ർ. ബ​ഷീ​റി​നെ​യും ഭാ​ര്യ ന​സ്റി​നെ​യും തോ​പ്പും​പ​ടി കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ബ​ഷീ​റി​െൻറ ചാ​യ​ക്ക​ട​യി​ൽ ക​യ​റി​യാ​ണ്​ മ​ർ​ദി​ച്ച​ത്. തോ​പ്പും​പ​ടി സാ​ന്തോം കോ​ള​നി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​െൻറ വൈ​രാ​ഗ്യ​ത്തി​ലാ​ണ് മ​ർ​ദ​ന​മെ​ന്ന് ബ​ഷീ​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ഒാ​ടെ മൂ​ന്നം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക​ട​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ഷീ​റും ഭാ​ര്യ​യും ചേ​ർ​ന്ന് ക​ട ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​ക്ര​മം. ക​ട​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ത്തു. ബ​ഹ​ളം​കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​തോ​ടെ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തോ​പ്പും​പ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന അ​സി. ക​മീ​ഷ​ണ​റു​ടെ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മു​ൻ മേ​യ​ർ ടോ​ണി ച​മ്മ​ണി, കൗ​ൺ​സി​ല​ർ​മാ​രാ​യ ബാ​സ്​​റ്റി​ൻ ബാ​ബു, ടി​ബി​ൻ ദേ​വ​സ്യ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ഷെ​ബി​ൻ കു​മ്പ​ള​ങ്ങി, ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, ജാ​ക്സ​ൺ, പി.​എ. അ​ഷ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackmattanchary
News Summary - The goons entered the shop and attacked the owner and his wife
Next Story