Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ ചരിഞ്ഞ...

കാറ്റിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റ് ഏഴു മാസമായിട്ടും മാറ്റിയില്ല

text_fields
bookmark_border
കാറ്റിൽ ചരിഞ്ഞ വൈദ്യുതി പോസ്റ്റ് ഏഴു മാസമായിട്ടും മാറ്റിയില്ല
cancel
camera_alt

ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ൽ ക​ട്ടേ​പ്പാ​ട​ത്ത് ഏ​ഴു മാ​സ​ത്തോ​ള​മാ​യി ​ചരി​ഞ്ഞു നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റും ക​മ്പി​ക​ളും

ചൂ​ർ​ണി​ക്ക​ര: കാ​റ്റി​ൽ ച​രി​ഞ്ഞ വൈ​ദ്യു​തി പോ​സ്റ്റ് ഏ​ഴു​മാ​സ​മാ​യി​ട്ടും മാ​റ്റി​യി​ല്ല. ചൂ​ർണി​ക്ക​ര പ​ഞ്ചാ​യ​ത്ത് 12ാം ​വാ​ർ​ഡി​ൽ ക​ട്ടേ​പ്പാ​ട​ത്താ​ണ് ചെ​രി​ഞ്ഞ പോ​സ്റ്റി​ലൂ​ടെ ഇ​പ്പോ​ഴും വൈ​ദ്യു​തി വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് 11 കെ.​വി ലൈ​ൻ ക​ട​ന്ന് പോ​സ്റ്റ് താ​ഴോ​ട്ട് ച​രി​ഞ്ഞ​ത്.

വാ​ർ​ഡ് അം​ഗം വി​നീ​ഷും പ്പൈ​പ്പ് ലൈ​ൻ സാ​ക്ക​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടു​കാ​രും ഉ​ട​ൻ കെ.​എ​സ്.​ഇ.​ബി​യി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, അ​ത് മാ​റ്റാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഇ​തി​ന് ശേ​ഷ​വും പ​ല​രും പ​ല​ത​വ​ണ ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും പ​രാ​തി പ​റ​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പൂ​ർ​ണ​മാ​യും വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന പോ​സ്റ്റി​ൽ ത്രീ ​ഫേ​സ് ക​മ്പി​ക​ളി​ലൂ​ടെ വൈ​ദ്യു​തി ക​ട​ന്ന് പോ​കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി എ​ത്ര​യും പെ​ട്ട​ന്ന് പോ​സ്റ്റ് നി​വ​ർ​ത്തി ശ​രി​യാ​ക്കാ​ൻ മേ​ല​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WindElectricity postErnakulam News
News Summary - The electricity post, which was tilted by the wind, was not replaced even after seven months
Next Story