Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം പൊളിക്കൽ ഈമാസം പൂർത്തിയാകും

text_fields
bookmark_border
പാലാരിവട്ടം പാലം പൊളിക്കൽ ഈമാസം പൂർത്തിയാകും
cancel
camera_alt

പാ​ലാ​രി​വ​ട്ടം പാ​ലം പൊളിക്കൽ പുരോഗമിക്കുന്നു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കു​ന്ന​ത്​ ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി പു​ന​ർ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന്​ ഡി.​എം.​ആ​ർ.​സി വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ ഗ​ർ​ഡ​റു​ക​ൾ മു​റി​ച്ചി​റ​ക്കി​യ സ്​​പാ​നു​ക​ളി​ൽ ജാ​ക്ക​റ്റി​ങ്​ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ 11 സ്​​പാ​ൻ പൊ​ളി​ക്കു​ന്ന​ത്​ പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ലെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കെ.​എം.​ആ​ർ.​എ​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ ഇ. ​ശ്രീ​ധ​ര​ൻ ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശി​ച്ചു. എ​ട്ടു​മാ​സം കൊ​ണ്ട്​ പാ​ലം പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ പാ​ല​ത്തി​ൽ പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ 11ാമ​ത്തെ സ്​​പാ​നി​െൻറ സ്ലാ​ബു​ക​ൾ മു​റി​ച്ചു​മാ​റ്റ​ൽ പൂ​ർ​ത്തി​യാ​യി. മ​റ്റ്​ ര​ണ്ട്​ സ്​​പാ​നി​െൻറ ഗ​ർ​ഡ​റു​ക​ൾ ഇ​റ​ക്കു​ന്ന പ​ണി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ​യാ​ഴ്​​ച ത​ന്നെ 13 സ്​​പാ​നു​ക​ളു​ടെ പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്​

ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ണി​ക​ൾ നീ​ങ്ങു​ന്ന​ത്. ബാ​ക്കി നാ​ല്​ സ്​​പാ​നു​ക​ളു​ടെ ഗ​ർ​ഡ​റു​ക​ൾ പൊ​ളി​ച്ചി​റ​ക്കു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച കൊ​ണ്ട്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​​ പു​ന​ർ​നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്​​ട്​ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. പാ​ല​ത്തി​െൻറ സെ​ൻ​ട്ര​ൽ സ്​​പാ​നു​ക​ളി​ലും ഗ​ർ​ഡ​റു​ക​ളി​ലും വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 18 പി​യ​ർ ക്യാ​പ്പു​ക​ളി​ൽ 16 എ​ണ്ണ​ത്തി​ലും വി​ള്ള​ൽ ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ പാ​ലം പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
TAGS:palarivattom bridge demolishingPalarivattom bridge
News Summary - The demolition of the Palarivattom bridge will be completed this month
Next Story