Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോ​വി​ഡ് ടെസ്​റ്റ്​...

കോ​വി​ഡ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 5.97 ശതമാനം മാത്രം

text_fields
bookmark_border
കോ​വി​ഡ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 5.97 ശതമാനം മാത്രം
cancel

കൊ​ച്ചി: ജി​ല്ല​യു​ടെ കോ​വി​ഡ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.97 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് സം​സ്ഥാ​ന​ത​ല അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത​ല​ത്തി​ൽ 9.95 ശ​ത​മാ​ന​മു​ള്ള​പ്പോ​ഴാ​ണ് ജി​ല്ല​യി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ കു​റ​വ്.

നി​ല​വി​ൽ കാ​സ​ർ​കോ​ട്​ മാ​ത്ര​മാ​ണ് ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ ജി​ല്ല​യെ​ക്കാ​ൾ പി​ന്നി​ൽ. കു​റ​ഞ്ഞ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണെ​ന്ന് ജി​ല്ല​ ക​ല​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും മു​ന്നി​ലാ​ണ് എ​റ​ണാ​കു​ളം. ആ​കെ ല​ക്ഷ്യ​മി​ട്ട​തി​ൽ 93.6 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 7900 പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടി​ട​ത്ത് 7391പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - The covid test rate in the district is only 5.97 per cent
Next Story