ഫ്ലാറ്റിൽനിന്ന് വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു: ആത്മഹത്യശ്രമമെന്ന് പൊലീസ്
text_fieldsഫ്ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി സാരിയില്‍ തൂങ്ങി പുറത്തേക്ക് ചാടുകയായിരുന്നു
കൊച്ചി: നഗരത്തിെല ഫ്ലാറ്റിെൻറ ആറാം നിലയിൽനിന്ന് വീണ വീട്ടുജോലിക്കാരിയുെട സ്ഥിതി അതിഗുരുതരമായി തുടരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സ്ത്രീ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ വെൻറിലേറ്ററിലാണ്.
ഇതിനിടെ, സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിലെ അന്വേഷണത്തില്‍ അസ്വാഭാവിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യശ്രമമാണ് ഇവരുടേതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫ്ലാറ്റ് നിവാസികളുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ലഭിച്ച വിവരങ്ങള്‍ വെച്ച് വീട്ടുജോലിക്കാരിക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുക്കാൻ നീക്കം നടക്കുന്നുണ്ട്.