അനധികൃത ബോർഡ് സ്ഥാപിച്ച കാർ പിടികൂടി
text_fieldsഅനധികൃതമായി ബോര്‍ഡ് െവച്ചതിന് പിടികൂടിയ കാര്‍
കാക്കനാട്: കേന്ദ്രസര്‍ക്കാറിെൻറ സ്ഥാനപ്പേര് വ്യാജമായി എഴുതി ബോര്‍ഡ് സ്ഥാപിച്ച് ഓടിയ ആഡംബര കാർ പിടികൂടി. 'ഗവ. ഓഫ് ഇന്ത്യ ക്രിമിനല്‍ സർവെയ്ലന്‍സ് ആന്‍ഡ് ഇൻറലിജന്‍സ്' ബോർഡ് സ്ഥാപിച്ച കാറുമായി കാക്കനാട് പടമുകള്‍ പാപ്പാളി റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സെബിനാണ് വിലസിയിരുന്നത്.
കാറിന് മുന്‍വശത്തും പിന്‍വശത്തും ചുവന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ ചിഹ്നങ്ങളുടെ പദവി ദുരുപയോഗം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തി സെബിനെതിരെ കേസെടുത്തു.
തൃക്കാക്കര സി.ഐ ആര്. ഷാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ പി.പി. ജസ്റ്റിന്, ഹാരോള്‍ഡ് ജോര്‍ജ്, എന്‍.ഐ. റഫീഖ്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലാറ്റില്‍നിന്ന് വാഹനം കസ്റ്റഡിയിലെടുത്തത്. സെബിനെ പിടികൂടാനായിട്ടില്ല.

