ബസ് കണ്ടക്ടറെ ബിയർ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപിച്ചു
text_fieldsവിനൂബ്
ഉദയംപേരൂർ: ബസ് കണ്ടക്ടറെ യാത്രക്കാരൻ ബിയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപിച്ചു. ഹൈക്കോർട്ട്- ത്തോട്ട റൂട്ടിലുള്ള വേളാങ്കണ്ണി മാതാ ബസിലെ കണ്ടക്ടറായ ഇലഞ്ഞി പാറേകണ്ടത്തിൽ ജെയിനെയാണ് (23) യാത്രക്കാരനായ ഉദയംപേരൂർ പി.കെ.എം.സി കണ്ണേംമ്പിള്ളി വീട്ടിൽ വിനൂബ് (34) കുത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 3.10 ഓടെ നടക്കാവിലായിരുന്നു സംഭവം.
ബസിൽ തിരക്ക് കൂടിയപ്പോൾ മുന്നിലേക്ക് കയറി നിൽക്കാൻ ജയിൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടറുടെ ഇടതുകയ്യിൽ കടിച്ച പ്രതി ബസിൽ നിന്നിറങ്ങിയശേഷം പുറത്തുകിടന്ന പൊട്ടിയ ബിയറിന്റെ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. വയറിന് മുറിവേറ്റ കണ്ടക്ടറെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിനൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

