കായൽ നിറഞ്ഞ് കടൽച്ചൊറികൾ; നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികൾ
text_fieldsകടൽച്ചൊറി
പള്ളുരുത്തി: കായലുകളിൽ കടൽച്ചൊറികൾ നിറഞ്ഞതോടെ കായൽമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പ്രതിസന്ധിയിൽ. അടുത്തിടെയാണ് ചൊറികൾ കായലിൽ നിറഞ്ഞത്. ഇതോടെ ഊന്നി വലകളും ചീനവലകളും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. കായലിൽ നാട്ടിയിട്ട നീട്ടുവലകളിൽ കൂട്ടത്തോടെയാണ് ഇവ കടന്നുകൂടുന്നത്. ഒരു കിലോ മുതൽ ആറു കിലോഗ്രാം വരെ തൂക്കം വരുന്ന ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന കടൽ ചൊറികളുടെ കട്ടിയുള്ള ദ്രാവകം ദേഹത്തു വീണാൽ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കായലിൽ തൊഴിലെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഉഷ്ണ തരംഗത്തിൽ മത്സ്യ കുറവിനാൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഇത് വറുതിയുടെ നാളുകളാണ്. അതിനിടയിലാണ് കടൽച്ചൊറികളുടെ ശല്യം. ഇടക്കൊച്ചി, പള്ളുരുത്തി കായലുകളിലും ഉൾനാടൻ കായലുകളായ കുമ്പളങ്ങി, കല്ലഞ്ചേരി, കുതിരക്കൂർ കരി തുടങ്ങിയ മേഖലയിലെ തൊഴിലാളികൾക്കും ജോലി നിർത്തിവെക്കേണ്ട അവസ്ഥയാണ്. കായലിൽ ഉപ്പുരസം മാറി മഴ പെയ്താൽ മാത്രമേ ചൊറികൾ നശിച്ചുപോവുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

