Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടി

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടി
cancel

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷ ഓ​ട്ടം വി​ളി​ച്ച് ക​ത്തി കാ​ണി​ച്ച് ഡ്രൈ​വ​റി​ല്‍നി​ന്ന് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. എ​റ​ണാ​കു​ളം നോ​ര്‍ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​റും പി​റ​വം സ്വ​ദേ​ശി​യു​മാ​യ വ​ര്‍ഗീ​സി​ല്‍നി​ന്നാ​ണ് യു​വാ​വ് പ​ണം ത​ട്ടി​യ​ത്.

വ​ര്‍ഗീ​സ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നോ​ര്‍ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച സി.​സി ടി.​വി പ​രി​ശോ​ധി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ് സം​ഭ​വം.

നോ​ര്‍ത്ത് റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് പു​റ​ത്ത് ഓ​ട്ടം കാ​ത്തു​കി​ട​ന്ന വ​ര്‍ഗീ​സി​നെ പു​ല​ർ​ച്ച 2.30നാ​ണ് ആ​ലു​വ ദേ​ശ​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ആ​ദ്യം റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​യ യു​വാ​വ് ട്രെ​യി​ന്‍ സ​മ​യ​ത്തി​നി​ല്ലെ​ന്നും ഓ​ട്ടം വ​ര​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് വ​ര്‍ഗീ​സ് പോ​കാ​ന്‍ ത​യാ​റാ​യ​ത്.

ആ​ലു​വ ദേ​ശം ക​ട​ന്ന്‌ വി​ജ​ന സ്ഥ​ല​മെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ണ്‍ വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ക​ത്തി​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന 1000 രൂ​പ​യും മൊ​ബൈ​ൽ ​േഫാ​ണും പി​ടി​ച്ചു​പ​റി​ച്ച​താ​യി വ​ര്‍ഗീ​സ് പ​റ​ഞ്ഞു. ഭ​യ​ന്ന് വേ​ഗം ഓ​ട്ടോ​യു​മാ​യി തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സി​ലും പ​രാ​തി ന​ല്‍കി​യ​താ​യി വ​ര്‍ഗീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbedstealing money
News Summary - The auto driver was threatened and robbed of money
Next Story