കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsതിമ്മയ്യൻ
ചെങ്ങമനാട്: കുറുമശ്ശേരിയിൽ കുപ്രസിദ്ധ കൊലയാളി വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
പാറക്കടവ് കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ വീട്ടിൽ നിഥിൻ എന്ന തിമ്മയ്യനെയാണ് (29) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
ചെങ്ങമനാട്, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് തിമ്മയ്യൻ. ചെങ്ങമനാട് പൊലീസ് ഇൻസ്പെക്ടർ ആർ. കുമാർ, എ.എസ്.ഐ പി.ജെ. സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിബു അയ്യപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ. കൃഷ്ണരാജ്, കെ.എസ്. അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

