Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേനലവധിയിലും തുറക്കാതെ...

വേനലവധിയിലും തുറക്കാതെ താമരക്കുളം പാർക്ക്

text_fields
bookmark_border
park
cancel
camera_alt

അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി താ​മ​ര​ക്കു​ളം പാ​ർ​ക്ക്

ഫോ​ർ​ട്ട്കൊ​ച്ചി: വേ​ന​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾ​ക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ. താ​മ​ര​ക്കു​ളം പാ​ർ​ക്കി​ന് എ​ന്ന് ശാ​പ​മോ​ക്ഷ​മാ​കു​മെ​ന്ന ചോ​ദ്യ​മാ​ണ് ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഫോ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി ഡി​വി​ഷ​നി​ലെ പാ​ർ​ക്ക് ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ കാ​ല​ത്താ​ണ് അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച​ത്. പാ​ർ​ക്കി​ന്റെ ഉ​ൾ​ഭാ​ഗം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്.

അ​ക​ത്തു​ണ്ടാ​യി​രു​ന്ന വ​ൻ മ​രം മു​റി​ച്ച് വ​ലി​യ ക​ഷ​ണ​ങ്ങ​ളും ശാ​ഖ​ക​ളും ചി​ല്ല​ക​ളും നീ​ക്കം ചെ​യ്യാ​തെ പാ​ർ​ക്കി​ൽ ത​ന്നെ ഇ​ട്ടി​രി​ക്കു​ന്നു. പാ​ർ​ക്കി​ന​ക​ത്തെ ബ​ൾ​ബു​ക​ൾ തെ​ളി​ക്കാ​റി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ൽ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ശ​ല്യ​മു​ള്ള​ത് കൊ​ണ്ടാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഊ​ഞ്ഞാ​ലു​ക​ൾ പൊ​ട്ടി​ക്കി​ട​ക്കു​ന്നു. പാ​ർ​ക്ക്​ ഉ​ട​ൻ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മെ​ൽ​വി​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsThamarakulam Park
News Summary - Thamarakulam Park is not open even during summer
Next Story