Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുതലിന്‍റെ...

കരുതലിന്‍റെ പത്താംവർഷം; ‘റോഷ്‌നി’ ഇനിയുമേറെ പ്രകാശം പരത്തും

text_fields
bookmark_border
കരുതലിന്‍റെ പത്താംവർഷം; ‘റോഷ്‌നി’ ഇനിയുമേറെ പ്രകാശം പരത്തും
cancel

കൊ​ച്ചി: ജി​ല്ല​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന ‘റോ​ഷ്നി’ പ​ദ്ധ​തി പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​വി​ൽ കാ​ർ​ഡി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ജൂ​ൺ 15 മു​ത​ൽ പ്ര​ത്യേ​ക ഡ്രൈ​വ് ആ​രം​ഭി​ക്കാ​ൻ യോ​ഗം നി​ർ​ദേ​ശി​ച്ചു. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ​ഴി പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റോ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ (ഡി.​സി.​പി.​ഒ) സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ളോ ഉ​പ​യോ​ഗി​ച്ച് ആ​ധാ​ർ ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഐ.​ടി മി​ഷ​നേ​യും സ​ബ് ക​ല​ക്ട​ർ ഗ്ര​ന്ഥേ സാ​യി കൃ​ഷ്ണ​യേ​യും ക​ല​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി.

ബാ​ല​വേ​ല ത​ട​യാ​ൻ ന​ട​പ​ടി

പെ​രു​മ്പാ​വൂ​ർ, വെ​ങ്ങോ​ല മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ബാ​ല​വേ​ല ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കേ​ക്ക് പാ​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ളി​ൽ കു​ട്ടി​ക​ളെ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ഡി.​സി.​പി.​ഒ, പൊ​ലീ​സ്, ലേ​ബ​ർ എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത സ​ർ​വേ ന​ട​ത്ത​ണം. ചെ​റി​യ കു​ട്ടി​ക​ളെ നോ​ക്കാ​ൻ വേ​ണ്ടി മു​തി​ർ​ന്ന കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​തെ വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ പെ​രു​മ്പാ​വൂ​ർ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡേ-​കെ​യ​ർ സെ​ന്റ​റു​ക​ളും ക്ര​ഷു​ക​ളും ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. പ​ത്താം ക്ലാ​സും പ്ല​സ് ടു​വും ക​ഴി​ഞ്ഞ നൂ​റോ​ളം കു​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​സാ​പ് കേ​ര​ള വ​ഴി മൂ​ന്ന്-​നാ​ല് മാ​സ​ങ്ങ​ൾ നീ​ളു​ന്ന നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണം. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്ക് കു​ടും​ബ​ശ്രീ അം​ഗ​ത്വം ന​ൽ​കി അ​വ​രു​ടെ മ​ക്ക​ളെ ബാ​ല​സ​ഭ​ക​ളു​ടെ​യും നൈ​പു​ണ്യ സ​ഹാ​യ ഗ്രൂ​പ്പു​ക​ളു​ടെ​യും ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​ന​ങ്ങ​ളും പ​രാ​തി​ക​ളും കേ​ൾ​ക്കു​ന്ന​തി​ന് എ​ല്ലാ മാ​സ​ങ്ങ​ളി​ലും ജി​ല്ല ലേ​ബ​ർ ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ​ക്ക് (എ​ൻ​ഫോ​ഴ്സ്മെ​ന്റ്) യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ജ​യ​ന്തി പി ​നാ​യ​ർ, റോ​ഷ്‌​നി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സി.​കെ. പ്ര​കാ​ശ്, റോ​ഷ്‌​നി അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ ജ​യ​ശ്രീ കു​ള​ക്കു​ന്ന​ത്ത്, ന​വ​കേ​ര​ളം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എ​സ് ര​ഞ്ജി​നി, കു​ടും​ബ​ശ്രീ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ടി. ​എം. റ​ജീ, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ന്താ​ണ് റോ​ഷ്നി?

ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് റോ​ഷ്നി. ജി​ല്ല​യി​ലെ 40 സ്കൂ​ളു​ക​ളി​ലാ​ണ് റോ​ഷ്നി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ 40 വ​ള​ന്റി​യ​ർ​മാ​രും 2200ഓ​ളം കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​യാ​ള​ഭാ​ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​വീ​ണ്യം ന​ൽ​കു​ന്ന​തി​നു​ള്ള കോ​ഡ് സ്വി​ച്ചി​ങ്, ല​ഘു​പ്ര​ഭാ​ത ഭ​ക്ഷ​ണം, ശി​ൽ​പ​ശാ​ല​ക​ൾ, പ​ഠ​ന​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് റോ​ഷ്നി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulamRoshni scheme
News Summary - Tenth year of care; 'Roshni' will continue to shine even brighter
Next Story