ടാര്‍ മോഷണം: പശ്ചിമ ബംഗാള്‍ സ്വദേശികൾ പിടിയിൽ, കരാറുകാരന് ഒളിവില്‍
text_fieldsഇസാജുല്, ആകാശ്
കിഴക്കമ്പലം: വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കര, ജാമിഅ പ്രദേശങ്ങളില്‍ റോഡ് ടാര്‍ ചെയ്യാന്‍ െവച്ചിരുന്ന ടാര്‍ വീപ്പകള്‍ മോഷണം പോയ കേസില്‍ മൂന്നുപേരെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആകാശ് (19), ഇസാജുല് (24), രാജന് ഷൈക്ക് (21) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ ടാര്‍ കയറ്റിക്കൊണ്ടുപോയ ടിപ്പറും പിടിച്ചെടുത്തു.
കേസിലെ ഒന്നാം പ്രതി കരാറുകാരന് ജോബി ഒളിവിലാണ്. കൈപ്പൂരിക്കര ഭാഗത്തുനിന്ന് 18 വീപ്പയും ജാമിഅ ഭാഗത്തുനിന്ന് 13 വീപ്പയുമാണ് മോഷണം പോയത്. പരിസരത്തെ സി.സി.ടി.വി കാമറ പരിശോധിച്ചും മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർ തൊഴിലാളികളാണ്.