Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥി ബസിടിച്ച്...

വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ പിടിയിൽ

text_fields
bookmark_border
വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ പിടിയിൽ
cancel
camera_alt

ഡ്രൈവര്‍

ജോണ്‍

Listen to this Article

പള്ളുരുത്തി: ചെല്ലാനത്ത് ഒമ്പത് വയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിൽ. അണ്ടിക്കടവ് പുളിക്കല്‍ വീട്ടില്‍ പി.ഡി ജോണിനെ(39)യാണ് കണ്ണമാലി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം 31ന് രാത്രി ഏഴരയോടെ ചെല്ലാനം ബസാര്‍ ഭാഗത്ത് റോഡിരികിലൂടെ നടന്നുവരുകയായിരുന്ന എനോയ് ജൂഡിനെ അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും നാട്ടുകാര്‍ ചെല്ലാനത്ത് സ്വകാര്യ ബസുകള്‍ തടയുകയും ചെയ്തിരുന്നു.

കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ. ഫ്രാൻസിസ്, എ.എസ്.ഐ. ബിജുമോൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനിൽകുമാർ, ഉമേഷ് ഉദയൻ, കെ.പി. അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus crashstudent killeddriver arrestedErnakulam
News Summary - Student killed in bus crash; Driver arrested
Next Story