Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണെടുപ്പ് ചോദ്യം...

മണ്ണെടുപ്പ് ചോദ്യം ചെയ്ത വിദ്യാർഥിനിക്ക് മർദനം

text_fields
bookmark_border
landacqusition
cancel

മൂ​വാ​റ്റു​പു​ഴ: അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​നി​ക്ക് മ​ണ്ണ് മാ​ഫി​യ സം​ഘ​ത്തി​ന്റ ക്രൂ​ര മ​ർ​ദ​നം. മ​ണ്ണെ​ടു​പ്പ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച​ശേ​ഷം ഫോ​ൺ എ​റി​ഞ്ഞു ത​ക​ർ​ത്തു. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ​പെ​ട്ട കാ​ക്കൂ​ച്ചി​റ ഭാ​ഗ​ത്താ​ണ് സം​ഭ​വം.

കാ​ക്കൂ​ച്ചി​റ വേ​ങ്ങ​പ്ലാ​ക്ക​ൽ ലാ​ലു​വി​ന്റ മ​ക​ൾ അ​ക്ഷ​യ​ക്കാ​ണ് (20) മ​ർ​ദ​ന​മേ​റ്റ​ത്. നേ​ര​ത്തേ ഇ​വി​ടെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ട് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച സ​മീ​പ​വാ​സി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി എ​ത്തി​യ സം​ഘം മ​ണ്ണെ​ടു​ക്കു​ന്ന​ത് പെ​ൺ​കു​ട്ടി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ക്ഷ​യ മ​ണ്ണെ​ടു​പ്പ് ചി​ത്രീ​ക​രി​ച്ച​ത്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ബൈ​ൽ പി​ടി​ച്ചു​വാ​ങ്ങി ത​റ​യി​ൽ എ​റി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land acquisition
News Summary - Student beaten for questioning land acquisition
Next Story