Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃപ്പൂണിത്തുറയിൽ തെരുവുനായ് ആക്രമണം; ആറു പേർക്ക് കടിയേറ്റു

text_fields
bookmark_border
പരിക്കേറ്റയാളെ കൊണ്ടുപോകാൻ വന്ന ആംബുലൻസ് ഡ്രൈവറേയും കടിച്ചു
തൃപ്പൂണിത്തുറയിൽ തെരുവുനായ് ആക്രമണം; ആറു പേർക്ക് കടിയേറ്റു
cancel
Listen to this Article

തൃപ്പൂണിത്തുറ: തെരുവുനായ് ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു. ഓടിച്ച് കടിക്കുകയായിരുന്നുവെന്ന് കടിയേറ്റവർ പറയുന്നു. ഗുരുതര കടിയേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വന്ന ആംബുലൻസ് ഡ്രൈവർക്കും നായുടെ കടിയേറ്റു.

തൃപ്പൂണിത്തുറ പേട്ടക്ക് സമീപം വ്യാഴാഴ്ച വൈകീട്ടാണ് ജനങ്ങൾക്ക് ഭീതി വിതച്ച് തെരുവുനായ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്. അക്വാറിയ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൈയിലും കാലിലും കടിച്ച നായ് അതുവഴി വന്നവരെയും ആക്രമിച്ചു.

ഗുരുതര പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശിനെ ആശുപത്രിയിലെത്തിക്കാൻ വന്ന തൃപ്പൂണിത്തുറയിലെ സാമൂഹിക പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഹരിയെയും നായ് കടിച്ചു. കടിയേറ്റ ദിനേശിനെയും ഹരിയെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വാക്സിൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്തതിനാൽ ജനങ്ങൾക്ക് ദുരിതമായിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Street dog attack in Tripunithura; Six people were bitten
Next Story