Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ് ആക്രമണം;...

തെരുവുനായ് ആക്രമണം; യുവാവിന്റെ കാൽമുട്ടിലെ ചിരട്ട തകർന്നു

text_fields
bookmark_border
തെരുവുനായ് ആക്രമണം; യുവാവിന്റെ കാൽമുട്ടിലെ ചിരട്ട തകർന്നു
cancel
camera_alt

പ​രി​ക്കേ​റ്റ റ​ഫീ​ഖ്

കാ​ക്ക​നാ​ട്: തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്റെ കാ​ൽ​മു​ട്ടി​ന് പ​രി​ക്ക്. കു​ന്നും​പു​റം ഫു​ൾ ഓ​ൺ ക​ഫേ റ​സ്റ്റാ​റ​ന്റി​ലെ പാ​ച​ക​ക്കാ​ര​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഫീ​ഖി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ റോ​ഡി​ൽ വീ​ണ റ​ഫീ​ഖി​ന്റെ മു​ട്ടി​ന്റെ ചി​ര​ട്ട ത​ക​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് കാ​ക്ക​നാ​ട് കു​ന്നും​പു​റം ജ​ങ്​​ഷ​നി​ൽ നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ്​ സം​ഭ​വം. ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ട്ട​മാ​യി എ​ത്തി​യ തെ​രു​വു​നാ​യ്​​ക്ക​ൾ ആ​ക്ര​മി​ച്ച​ത്. റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന​ടു​ത്ത് നി​ന്ന അ​ഞ്ചോ​ളം തെ​രു​വു​നാ​യ് കു​ര​ച്ച് നേ​രെ വ​രു​ന്ന​ത് ക​ണ്ട് റ​ഫീ​ഖ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

പി​ന്തു​ട​ർ​ന്നെ​ത്തി​യ നാ​യ്​ മു​ണ്ടി​ൽ ക​ടി​ക്കു​ക​യും റ​ഫീ​ക്ക് റോ​ഡി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ റ​ഫീ​ഖി​നെ തൃ​ക്കാ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ റ​ഫീ​ക്കി​ന്റെ വ​ല​തു​കാ​ലി​ലെ മു​ട്ടി​ലെ ചി​ര​ട്ട​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് ക​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മു​ട്ടി​ന് ശ​സ്ത്ര​ക്രി​യ​യും ര​ണ്ട് മാ​സ​ത്തെ വി​ശ്ര​മ​വും വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ക്ക​നാ​ട് തോ​പ്പി​ൽ ഭാ​ഗ​ത്ത് തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ ആ​റാം ക്ലാ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogattack
News Summary - street dog attack
Next Story