തോടുകൾ നിറഞ്ഞ് പായൽ; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsപോളപ്പായൽ നിറഞ്ഞ ചിറക്കൽ കനാൽ
പള്ളുരുത്തി: തോടുകളിൽ പോളപ്പായൽ നിറഞ്ഞതോടെ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികൾ ദുരിതത്തിൽ. ഓരോ തോട്ടിലും തിങ്ങി നിറഞ്ഞിരിക്കയാണ് പായലുകൾ. കൊച്ചുവള്ളം തുഴഞ്ഞുനീങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വള്ളങ്ങൾ പായലിൽ കുടുങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം പായൽശല്യം ഒഴിവാക്കാൻ പ്രത്യേക സംവിധാനത്തോടെയുള്ള ബോട്ട് കൊണ്ടുവന്നിരുന്നെങ്കിലും ഏതാനും ദിവസം മാത്രമേ പായൽ നീക്കം നടന്നുള്ളു.
ഇക്കുറി ഈ സംവിധാനം ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരോ വർഷവും പായൽ ശല്യം മത്സ്യത്തൊഴിലാളികൾക്ക് അടക്കം വിനയാകുമ്പോഴും പായൽ നിർമാർജനത്തിന് നടപടികൾ പറയുന്നതല്ലാതെ പ്രാവർത്തികമാകുന്നില്ലെന്നും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

