'പൊക്കാളി കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ നടപടി വേണം'
text_fieldsകൊച്ചി: ദിവസങ്ങൾ മാത്രം വളർച്ചയെത്തിയ പൊക്കാളി ഞാറുകൾ വ്യാപകമായ തോതിൽ തിന്ന് നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെൽ കർഷകർ ആവശ്യപ്പെട്ടു. പൊക്കാളി നിലങ്ങളിൽ സർക്കാരിന്റെ ‘ഒരു നെല്ല് ഒരു മീൻ നയം’ അനുവർത്തിച്ചു കൊണ്ട് കൃഷി ചെയ്യുന്ന കർഷകരെ ക്രൂശിക്കരുത്.
കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ എടുക്കണം. പ്രാവ്, ദേശാടന പക്ഷിയായ എരണ്ട് ഉൾപ്പെടെ പറവകളാണ് കൂട്ടങ്ങളായി വയലുകളിൽ പറന്നിറങ്ങി ഞാറുകൾ ഭക്ഷണമാക്കുന്നത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് കർഷകർ മുളപ്പിച്ച നെൽ വിത്തുകൾ ഉഴുതുമറിച്ച വയലുകളിൽ പാകുന്നത്.
ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഭൗമസൂചികാ പദവി ലഭിച്ച നെല്ലിനമായ പൊക്കാളിയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നെൽ കർഷകരായ പാലിയേക്കൽ സോമൻ ഏഴിക്കര, തറയിൽ സേവിയർ, മഠത്തിപറമ്പിൽ മിഥുൻ, വർഗീസ് കുട്ടി മുണ്ടുപറമ്പിൽ, കളത്തിങ്കൽ ബേബി ജോസഫ്, കുരിശിങ്കൽ ഷെർളി ജെയിംസ്, അഴീക്കൽ ലില്ലി ജോസഫ്, കളത്തിങ്കൽ ഫ്രാൻസിസ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

