ഓണ സമ്മാനങ്ങൾ കൈമാറി ശ്രീജേഷും മന്ത്രി പി. രാജീവും
text_fieldsമന്ത്രി പി. രാജീവ് പി.ആര്. ശ്രീജേഷിന് ഓണക്കോടി കൈമാറുന്നു
കിഴക്കമ്പലം: ഓണ സമ്മാനങ്ങള്‍ പരസ്പരം കൈമാറി ശ്രീജേഷും മന്ത്രിയും. ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ പി.ആര്. ശ്രീജേഷിന് ഓണക്കോടിയുമായി എത്തിയ മന്ത്രി പി. രാജീവിനെ ഹോക്കി സ്റ്റിക് നല്‍കിയാണ് ശ്രീജേഷ് വരവേറ്റത്.
വെള്ളിയാഴച വൈകീട്ട് 3.30 ഓടെയാണ് മന്ത്രിയെത്തിയത്. രാജ്യത്തിന് കിട്ടിയ ഓണസമ്മാനമാണ് ശ്രീജേഷിെൻറ വെങ്കല മെഡലെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് ഹോക്കിക്കായി മികച്ചൊരു ഗ്രൗണ്ട് ഒരുക്കുന്നതു സംബന്ധിച്ച് ശ്രീജേഷ് മന്ത്രിയുടെ മുന്നില്‍ ആവശ്യമുന്നയിച്ചു.
കായിക മന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഒപ്പമുണ്ടായിരുന്നു.

