എടയാറിൽ ആശങ്ക പരത്തി പുക
text_fieldsഎടയാർ വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയുടെ പുകക്കുഴലിലൂടെ പുറന്തള്ളിയ പുക
കളമശ്ശേരി: എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഉയർന്ന പുക പ്രദേശത്തുകാരെ ആശങ്കയിലാക്കി. വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ പുതിയ പ്ലാന്റിലെ സ്ക്രബിലെ ചോർച്ചയിൽനിന്ന് ഉയർന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പുകയാണ് ആശങ്ക ഉയർത്തിയത്. രാവിലെ 11ഓടെ ഉയരാൻ തുടങ്ങിയ പുക ഒരു മണിക്കൂറോളം തുടർന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ കമ്പനി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചതായാണ് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

