രണ്ട് മാസത്തിനിടെ ആറ് മലമ്പാമ്പ്; പൊറുതിമുട്ടി നാട്ടുകാർ
text_fieldsകാക്കനാട്: മലമ്പാമ്പുകളുടെ ശല്യത്തിൽ പൊറുതി മുട്ടി കാക്കനാട്. ജില്ല ആസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി രണ്ടു മാസത്തിനിടെ ആറു മലമ്പാമ്പുകളെയാണ് പിടികൂടിയത്. വളർത്തുമൃഗങ്ങൾക്ക് ഉൾെപ്പടെ ഭീഷണി ഉയർത്തുന്ന പാമ്പുകൾ നിത്യസംഭവമായതോടെ ഭീതിയിലാണ് നാട്ടുകാർ.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കാക്കനാട് പി.എസ്.എൻ.എല്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് ആറടിയിലധികം നീളമുള്ള പാമ്പിനെ കണ്ടത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വന്യ ജീവി വകുപ്പ് അധികൃതർക്ക് കൈമാറി.
ഈ ഭാഗത്തെ പുരയിടത്തിൽ നിന്ന് നേരത്തെ രണ്ട് തവണ മലമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. ഒരു മാസം മുമ്പ് സെസിന് സമീപം കേന്ദ്രീയ ഭവന് അടുത്തുള്ള വീട്ടിലെ കോഴിക്കൂടിന് മുകളിൽനിന്നും മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. അതേസമയം പാമ്പിനെ പിടികൂടിയാലും ഫോറസ്റ്റ് അധികൃതർ എത്തുന്നത് വരെ സൂക്ഷിക്കുന്ന കാര്യം നാട്ടുകാർക്ക് വലിയ തലവേദന ആയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ വിളിച്ചാൽ അവർ കൈമലർത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

