Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറു​ മാസം മുമ്പ്​...

ആറു​ മാസം മുമ്പ്​ നടപ്പാതയിൽ വെട്ടിയിട്ട തടികൾ നീക്കാൻ നടപടിയില്ല

text_fields
bookmark_border
timber
cancel

മ​ട്ടാ​ഞ്ചേ​രി: ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശ -സ്വ​ദേ​ശ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന പൈ​തൃ​ക ടൂ​റി​സം കേ​ന്ദ്ര​മാ​യ മ​ട്ടാ​ഞ്ചേ​രി ഡ​ച്ച് പാ​ല​സി​ന്​ മു​ൻ​വ​ശ​ത്തെ ന​ട​പ്പാ​ത​യി​ൽ വെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ​ലി​യ മ​ര​ത്ത​ടി​ക​ൾ ആ​റ് മാ​സ​മാ​യി​ട്ടും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കൊ​ച്ചി സ്മാ​ർ​ട്ട് മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ ടൈ​ൽ വി​രി​ക്ക​ലും ന​ട​പ്പാ​ത നി​ർ​മാ​ണ​വും ന​ട​ന്ന ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ സ​മീ​പ​ത്തെ വ​ലി​യ വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി ന​ട​പ്പാ​ത​യി​ൽ ത​ള്ളി​യ​ത്. ടൂ​റി​സം സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ഡ​ച്ച് പാ​ല​സും സ​മീ​പ​ത്തെ സി​ന​ഗോ​ഗും കാ​ണാ​ൻ എ​ത്തു​ന്ന​ത്. ഇ​വ​രു​ടെ മ​നം മ​ടു​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി മ​ര​ത്ത​ടി​ക​ൾ മാ​റി​യി​ട്ടു​ണ്ട്.ത​ടി​ക്ക​ഷ്ണ​ങ്ങ​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് ജീ​ർ​ണി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രാ​തി​പ്പെ​ട്ടി​ട്ടും മ​ര​ത്ത​ടി​ക​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ കു​റ്റ​​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:timberSix months
News Summary - Six months ago on the pavement No action is taken to remove the felled timber
Next Story