എം.ഡി.എം.എ, കഞ്ചാവ് എന്നിവ കടത്തിയ ആറംഗ സംഘം പിടിയിൽ
text_fieldsrepresentative image
എടത്വ: കാറില്‍ മയക്കുമരുന്ന് കടത്തിയ ആറംഗ സംഘത്തെ എടത്വ െപാലീസ് പിടികൂടി. ആലപ്പുഴ പാതിരപ്പള്ളില് തകിടിവെളിയില്‍ അരുണ്‍രാജ് (25), കാസര്‍കോട് ചെമ്മനാട് ഫാത്തിമ മന്‍സില്‍ അബ്ദുസ്സലാം (27), ആലപ്പുഴ സീവ്യു വാര്‍ഡില്‍ പുതുവല്‍ പുരയിടം ജിഷാദ് (29), എറണാകുളം കൊച്ചിൻ കോര്‍പറേഷനില്‍ കുരിശിങ്കല്‍ ബ്രയിനു ജെന്സണ് (23), എറണാകുളം നെട്ടൂര്‍ തച്ചുതറ നോബിള്‍ (29), എറണാകുളം മരട് എസ്.എന്‍ ജങ്ഷനില്‍ കുന്നലക്കോട്ട് വീട്ടില്‍ റോണി (24) എന്നിവരെയാണ് െപാലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് മാരകശേഷിയുള്ള 16 ഗ്രാം എം.ഡി.എം.എ, മുക്കാല്‍ കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ എടത്വ സെൻറ് അലോഷ്യസ് കോളജിന് സമീപത്താണ് സംഭവം. െപാലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് തിരുവല്ല ഭാഗത്തുനിന്ന് കാറില്‍ എത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നുകളഞ്ഞു.
െപാലീസ് പിന്തുടര്‍ന്നതിനൊപ്പം സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോളജിന് സമീപം മറ്റൊരു വാഹനം റോഡിന് കുറുകെ ഇട്ട് സംഘത്തെ പിടികൂടുകയായിരുന്നു.
ആറംഗ സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് മേല്‍നടപടി സ്വീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കും. എടത്വ സി.ഐ പ്രതാപചന്ദ്രന്, എസ്.ഐ ടി. ഷാംജി, എ.എസ്.ഐ സജി, സി.പി.ഒമാരായ ഗോപന്, വിഷ്ണു, ശ്യാം, ശ്രീകുമാര്‍, പ്രദീപ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.