Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:37 AM IST Updated On
date_range 21 Aug 2022 12:37 AM ISTshoulder ശബ്ദവും മലിനീകരണവും: മേക്കാലടിയിലെ മെറ്റൽ ക്രഷർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കാലടി: അസഹനീയ ശബ്ദവും മലിനീകരണവും കാരണം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മേക്കാലടിയിലെ മെറ്റൽ ക്രഷറിൽ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ എറണാകുളം ചീഫ് എൻവയൺമെന്‍റൽ എൻജിനീയർക്കും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദേശം നകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ബ്ലാക്ക് സ്റ്റോൺ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതി പരിസരവാസികൾ നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഹൈകോടതിയിൽ കേസുമുണ്ട്. മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. 2023 ജൂൺ 30 വരെ സ്ഥാപനത്തിന് ബോർഡിന്‍റെ ലൈസൻസുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ബോർഡ് നൽകിയ നിർദേശങ്ങളൊന്നും സ്ഥാപനം അനുസരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നിർദേശങ്ങൾ പരിശോധിച്ച് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനുമുണ്ടെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. +EA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story