ലക്ഷം കടന്ന് സെൽഫ് എന്യൂമറേഷൻ: ആദ്യ ജില്ലയായി എറണാകുളം
text_fieldsജില്ല കലക്ടർ ജി. പ്രിയങ്ക
കാക്കനാട്: ഡിജിറ്റൽ സെൻസസിന്‍റെ ഭാഗമായ സെൽഫ് എന്യൂമറേഷനിൽ ഒരു ലക്ഷം പേർ പിന്നിടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി എറണാകുളം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 1,04,491 പേർ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി. സ്വയം വിവരശേഖരണം നടത്താനുള്ള സമയപരിധി ഈ മാസം അവസാനിക്കുമെന്നതിനാൽ എല്ലാവരും അവസരം വിനിയോഗിക്കണമെന്ന് കലക്ടർ ജി. പ്രിയങ്ക പറഞ്ഞു.
വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജൂലൈ ഒന്ന് മുതൽ സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുമ്പോൾ ഇവ തിരുത്താനാകുമെന്നും കലക്ടർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് se.census.gov.in എന്ന വെബ്‌സൈറ്റ് വഴി വിവരശേഖരണം പൂർത്തിയാക്കാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

