യന്ത്രവത്കൃത ബോട്ട് പിടികൂടി; 93,400 രൂപ പിഴ
text_fieldsനിയമം ലംഘിച്ച് ട്രോളിങ് നടത്തിയതിന് വൈപ്പിൻ ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്ത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട്
മുനമ്പം: തീരത്തുനിന്ന് 20 മീറ്റർ ആഴപരിധി വരെ പരമ്പരാഗത യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് ട്രോളിങ് നടത്തിയ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തു.
മുനമ്പം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ബസിലിക്ക (അൽ ഹാഷ്മി) എന്ന ബോട്ടാണ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് ഉൾപ്പെട്ട സംഘം കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടി സ്വീകരിച്ചു. 90,000 രൂപ പിഴ ഈടാക്കി. മത്സ്യം ലേലം ചെയ്ത വകയിൽ 3400 രൂപയും അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

