മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറത്ത് കുളിക്കാനിറങ്ങി തിരയിലകപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം.കൂട്ടമായി എത്തിയ 27 അന്തർ സംസ്ഥാന തൊഴിലാളികളാണ് കടപ്പുറത്ത് കുളിക്കാനിറങ്ങിയത്.
ഇതിൽ ചിലർ ശക്തമായ തിരയിലകപ്പെടുകയായിരുന്നു. ഇത് കണ്ട ലൈഫ് ഗാർഡ് സുധീറും നാട്ടുകാരായ ഫാസിൽ, ഫാറൂഖ്, തൻവീർ എന്നിവരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു. ഫോർട്ട്കൊച്ചി പൊലീസ് സബ് ഇൻസ്പെക്ടർ പീറ്റർ പ്രകാശിെൻറ നേതൃത്വത്തിൽ ഇവരെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യ സമയത്തുണ്ടായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായതെന്ന് എസ്.ഐ പീറ്റർ പ്രകാശ് പറഞ്ഞു.