സ്കൂട്ടർ മോഷണം: യുവാവ് പിടിയിൽ
text_fieldsകിഴക്കമ്പലം: സ്കൂട്ടർ മോഷണക്കേസിലെ പ്രതി പിടിയിൽ. പള്ളിക്കര തെങ്ങോട് വെളുത്തേടത്ത് വീട്ടിൽ മുൻസീറിനെയാണ് (19) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് പഴങ്ങനാട് കയറ്റം ബസ് സ്റ്റോപ്പിന് സമീപമുള്ള പലചരക്കുകടയുടെ മുൻവശം പാർക്കുചെയ്ത സ്കൂട്ടറാണ് മോഷ്ടിച്ചത്.
ഇയാളുടെ സുഹൃത്തുക്കളായ എടത്തല സ്വദേശി ഷിയാസ്, നേവൽബേസ് സ്വദേശി ശരത്കുമാർ എന്നിവർ മോട്ടോർ സൈക്കിളിലെത്തി ആളുകളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അപഹരിച്ച കേസിൽ കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐമാരായ പി.എം. റാസിഖ്, കെ. ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ പി.എസ്. സുനിൽകുമാർ, സി.പി.ഒ അരുൺ കെ.കരുണൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

