വർക്ക് ഷോപ്പിൽ എം.ഡി.എം.എ വിൽപന; ഒരാൾകൂടി പിടിയിൽ
text_fieldsകൊച്ചി: പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഫോർട്ട് കൊച്ചി അറക്കപറമ്പിൽ നിസാം (27) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വർക്ക്ഷോപ് നടത്തുന്ന ബൈക്ക് റൈസർ പച്ചാളം, കൂവക്കാട്ട് വീട്ടിൽ അരുൺജിത്ത് (29) പിടിയിലായിരുന്നു.
തുടർന്നാണ് ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകുന്ന നിസാമിനെയും എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇവരിൽ നിന്ന് 4.28 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

