ഫോർട്ട്കൊച്ചി കടപ്പുറത്ത് തിരക്കേറി; ആശ്വാസത്തിൽ വ്യാപാരമേഖല
text_fieldsഫോർട്ട്കൊച്ചി കടപ്പുറത്ത് ഓണം ആഘോഷിക്കാനെത്തിയവർ
മട്ടാഞ്ചേരി: ലോക്ഡൗൺ ഇളവുകളെത്തുടർന്ന് തുറന്ന ഫോർട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് ഓണം ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ തിരക്ക്.
നാട്ടുകാരും സമീപ ജില്ലകളിൽനിന്നുള്ളവരും കുടുംബവുമായി തീരം കാണാനെത്തി. തിരുവോണനാളിൽ രാവിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റും മറ്റും പരിശോധിച്ചാണ് കടപ്പുറത്തേക്ക് കടത്തിവിട്ടതെങ്കിലും തിരക്ക് കൂടിയതോടെ പരിശോധന നടത്തിയ പൊലീസുകാരും സ്ഥലംവിട്ടു. ഏറെനാൾ വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞവർക്ക് ഓണക്കാലത്തെ ഇളവ് പ്രഖ്യാപനം ആശ്വാസമായി.
എന്നാൽ, നിയന്ത്രണങ്ങളും നിയമങ്ങളും മിക്കയിടത്തും പാളി. നീണ്ട രണ്ടുവർഷത്തെ ഇടവേളക്കുശേഷം കച്ചവടം ലഭിച്ചതിെൻറ ആശ്വാസത്തിലായിരുന്നു വഴിയോര, ചെറുകിട കച്ചവടക്കാർ.
കടപ്പുറം തുറന്നുവെന്നറിഞ്ഞതോടെ രാജസ്ഥാനിൽനിന്നുള്ള വഴിയോരക്കച്ചവടക്കാരും തിരിച്ചെത്തിയിട്ടുണ്ട്. ഇവരും വലിയ പ്രതീക്ഷയിലാണ്.

