Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമു​ക്കു​പ​ണ്ടം...

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​നെ​ത്തി​യ ആ​ളെ പി​ടി​കൂ​ടി

text_fields
bookmark_border
മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​നെ​ത്തി​യ ആ​ളെ പി​ടി​കൂ​ടി
cancel

കി​ഴ​ക്ക​മ്പ​ലം: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ക്കാ​നെ​ത്തി​യ ആ​ളെ സ്ഥാ​പ​ന ഉ​ട​മ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് കി​ഴ​ക്ക​മ്പ​ല​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം സ്വ​ദേ​ശി പീ​റ്റ​ര്‍ ദേ​വ​സി (43) മാ​ല​യും ര​ണ്ട് പാ​ദ​സ​ര​വു​മ​ട​ക്കം ആ​റു​പ​വ​ന്‍ പ​ണ​യം വെ​ക്കാ​നെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ ഉ​ട​മ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ഭ​ര​ണ​ങ്ങ​ള്‍ നേ​രി​യ അ​ള​വി​ല്‍ സ്വ​ര്‍ണം പൂ​ശി​യ​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി.

തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡി​ലും കൃ​ത്രി​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ മ​റ്റു വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​െ​ട പി​ടി​കൂ​ടി കു​ന്ന​ത്തു​നാ​ട് പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 20ന് ​ഇ​യാ​ള്‍ ഇ​തേ സ്ഥാ​പ​ന​ത്തി​ല്‍ ഒ​മ്പ​ത് ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 28,000 രൂ​പ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

പ​ണം​വാ​ങ്ങി പോ​യ​ശേ​ഷ​മാ​ണ് ത​ട്ടി​പ്പ്​ മ​ന​സ്സി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudkizhakkambalamrold gold jewelry
Next Story