കവര്‍ച്ചക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsഉവൈസ്
പെരുമ്പാവൂര്‍: കവര്‍ച്ചക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുടിക്കല്‍ തുകലില്‍ വീട്ടില്‍ ഉവൈസിനെയാണ് (40) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കവര്‍ച്ച, മോഷണം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. കഴിഞ്ഞ ഫെബ്രുവരിയില്‍ പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപംവെച്ച് ബംഗാള്‍ സ്വദേശിയുടെ പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബലമായി എടുക്കാന്‍ ശ്രമിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്തതിന് പെരുമ്പാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി.
ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ജോജോ ജോര്‍ജ്, ജോബി ജോര്‍ജ്, എസ്.എല്‍. അർജുന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. സുധീര്‍, എം.ബി. സുബൈര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എ.കെ. നജ്മി എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

