വീട്ടിൽ കവർച്ചക്കെത്തിയ മോഷ്ടാവിനെ കൈയോടെ പിടികൂടി നാട്ടുകാർ
text_fieldsസനൂജ്
കരുമാല്ലൂര്‍: ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. തൃശൂർ ചെന്നായപ്പാറ പണിക്കശ്ശേരി സനൂജിനെ (രതീഷ് -24) ആലുവ വെസ്റ്റ് പൊലീസിന് കൈമാറി. ഇയാൾ സഞ്ചരിച്ച ബൈക്കിൽനിന്ന് 800 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
തട്ടാംപടി മേനാച്ചേരി വർഗീസിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചയാണ് സനൂജും മറ്റൊരാളും ചേർന്ന് മോഷണത്തിന് എത്തിയത്. ഇവർ വീട്ടിൽ കയറുന്ന കാമറ ദൃശ്യം ശ്രദ്ധയിൽപെട്ട അമേരിക്കയിലുള്ള വീട്ടുകാര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.
രണ്ടുവർഷം മുമ്പ് ഈ വീട്ടിൽ നടന്ന മോഷണത്തിൽ 10 പവനും ഒരു ലക്ഷം രൂപയും നഷ്ടമായിരുന്നു. രോഗബാധിതനായിരുന്ന വര്‍ഗീസ് ചികിത്സക്ക് പുലര്‍ച്ച എറണാകുളത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് അന്ന് മോഷണം നടന്നത്.
വര്‍ഗീസിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കുപോയി. അതോടെ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍, എല്ലാ വശങ്ങളിലും കാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ അമേരിക്കയിലിരുന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഇവിടെയൊരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പുലര്‍ച്ച വാതില്‍ തുറന്ന് മോഷ്ടാക്കൾ അകത്തുകയറിയ ഉടൻ അവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്.
പെട്ടെന്നുതന്നെ സമീപവാസികളെ വിവരമറിയിച്ചു. അയല്‍ക്കാരെത്തിയപ്പോള്‍ രണ്ട് കള്ളന്മാര് മതില്‍ചാടി ഓടാന്‍ ശ്രമിച്ചെങ്കിലും സനൂജ് പിടിയിലായി. മറ്റെയാൾ ഓടിമറഞ്ഞു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ. പട്രോളിങ്ങിനിറങ്ങിയ ആലുവ വെസ്റ്റ് പൊലീസ് അവിടെയെത്തി ഇയാളെ കൊണ്ടുപോയി. നിരവധി ഇടങ്ങളിൽ ഇത്തരത്തിൽ മോഷണം നടത്തിയ സംഘമാണെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

