പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലിൽ മോഷണം: മൂന്ന് പേർകൂടി അറസ്റ്റിൽ
text_fieldsപ്രസാദ് , സെബാസ്റ്റ്യൻ, മുഹമ്മദ് ശരീഫ്
കൊച്ചി: എറണാകുളം ജങ്ഷൻ റെയിൽേവ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്ന് പേരെകൂടി എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊറ്റങ്കര കരിക്കോട് പുത്തൻപുര വീട്ടിൽ മുഹമ്മദ് ശരീഫ് (44), കടവന്ത്ര ചിലവന്നൂർ കാഞ്ഞിക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (ജസ്റ്റിൻ -43), എറണാകുളം കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ പ്രസാദ് രാജു (43) എന്നിവരാണ് അറസ്റ്റിലായത്.
കണയന്നൂർ തഹസിൽദാർ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലിൽനിന്നാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ശരീഫ് പിടിയിലായത്. സെബാസ്റ്റ്യൻ ഹോട്ടൽ മോഷണസംഘത്തിൽ ഉൾപ്പെട്ട ആളാണ്.
മോഷണമുതലാണെന്ന അറിവോടെ ഇയാളിൽനിന്ന് ടെലിവിഷൻ ഉൾെപ്പടെയുള്ള ഉപകരണങ്ങൾ വാങ്ങിയ കടയുടമയാണ് പ്രസാദ് രാജു. ഹോട്ടലിൽനിന്ന് മോഷണം നടത്തി എടുത്ത കൂടുതൽ മുതലുകൾ പൊലീസ് കണ്ടെടുത്തു. എറണാകുളം എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, അരുൾ, എ.എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

