Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് ടാറിങ് കഴിഞ്ഞു;...

റോഡ് ടാറിങ് കഴിഞ്ഞു; പിന്നാലെ വെട്ടിപ്പൊളിക്കൽ

text_fields
bookmark_border
road
cancel
camera_alt

റീ ​ടാ​റി​ങ് ന​ട​ത്തി​യ എ​ൻ.​പി.​ഒ.​എ​ൽ കി​ണ​റ്റി​ശാ​ല ക​നാ​ൽ ബ​ണ്ട് റോ​ഡ് ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ച​പ്പോ​ൾ

കാ​ക്ക​നാ​ട്: പു​തി​യ​താ​യി ടാ‍ർ ചെ​യ്ത്​ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മേ വെ​ട്ടി​പ്പൊ​ളി​ച്ചു പൈ​പ്പി​ടാ​ൻ അ​നു​വ​ദി​ക്കാ​വു എ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ബാ​ധ​ക​മ​ല്ലാ​തെ തൃ​ക്കാ​ക്ക​ര. കു​ടി​വെ​ള്ള പൈ​പ്പി​ടാ​നാ​യി ടാ​റി​ങ് ക​ഴി​ഞ്ഞ റോ​ഡ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​ല അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചു.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ 35ാം ഡി​വി​ഷ​നി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി റീ ​ടാ​റി​ങ് ന​ട​ത്തി​യ എ​ൻ.​പി.​ഒ.​എ​ൽ കി​ണ​റ്റി​ശാ​ല ക​നാ​ൽ ബ​ണ്ട് റോ​ഡാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ജ​ല അ​തോ​റി​റ്റി ഓ​വ​ർ​സി​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച​ത്. കൂ​ടാ​തെ റോ​ഡി​ലൂ​ടെ ഹി​റ്റാ​ച്ചി ഓ​ടി​ച്ച​തു​മൂ​ലം ടാ​റി​ങ് ഇ​ള​കു​ക​യും ചെ​യ്തു. 30 മീ​റ്റ​റോ​ളം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ച​ത്.

ജ​ല അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​തോ​റി​റ്റി അ​സി. എ​ൻ​ജി​നീ​യ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കോ​ൺ​ക്രീ​റ്റ് ന​ട​ത്തി​യ ഭാ​ഗം പൊ​ളി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ ജ​ല അ​തോ​റി​റ്റി അ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല​ന്നും റീ ​ടാ​റി​ങ് ന​ട​ത്തി​യ ഭാ​ഗം പൊ​ളി​ച്ച​ത് മൂ​ലം ന​ഗ​ര​സ​ഭ​ക്ക് ഉ​ണ്ടാ​യ ന​ഷ്ടം നി​ക​ത്ത​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

റോ​ഡ് റി​ടാ​റി​ങ് പ്ര​വൃ​ത്തി ചെ​യ്ത ക​രാ​റു​കാ​ര​നും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​സി. എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road TarringErnakulam NewsDemolishing
News Summary - Road tarring is over- followed by demolition
Next Story