Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലാലേട്ടന്...

ലാലേട്ടന് സ്നേഹസമ്മാനമായി വേണുവി​െൻറ റിക്ഷ

text_fields
bookmark_border
ലാലേട്ടന് സ്നേഹസമ്മാനമായി വേണുവി​െൻറ റിക്ഷ
cancel
camera_alt

മോഹൻലാലിന്​ നിർമിച്ച റിക്ഷ, ഇൻസെറ്റിൽ വേണു 

മട്ടാഞ്ചേരി: നടൻ മോഹൻലാലി​െൻറ ആവശ്യപ്രകാരം പഴമയുടെ സ്​മരണയുണർത്തുന്ന റിക്ഷ നിർമിച്ച്​ വേണു വേലായുധൻ. ഒരു സിനിമക്ക്​ കൊച്ചിയിലെ വ്യാപാരി മുമ്പ്​ ഉപയോഗിച്ചിരുന്ന റിക്ഷ 2007ൽ വേണു സിനിമ സെറ്റിലെത്തിച്ചിരുന്നു. ഇത് കണ്ട മോഹൻലാൽ വേണുവിനോട് ഇത്തരമൊരു വണ്ടി ആവശ്യപ്പെട്ടു. മാസങ്ങൾക്കകം നിർമിച്ചുനൽകിയ റിക്ഷ ഇന്നും ​ ലാലി​െൻറ െച​െന്നെയിലെ വീട്ടിലുണ്ട്.

ഒരു റിക്ഷകൂടി വേണമെന്ന്​ ലാലേട്ടൻ ആഗ്രഹം അറിയിച്ചയ​േതാടെ ചെറളായി കോച്ചേരി ജി.വി.പി സൈക്കിൾസിലെ വേണു രണ്ടാം ലോക്ഡൗൺ റിക്ഷ നിർമാണത്തിന്​ മാറ്റിവെക്കുകയായിരുന്നു. ജപ്പാൻ റിക്ഷയുടെ രൂപത്തിൽ പുതിയത് തയാറാക്കിയത്.

എട്ടടി ഉയരമുള്ള റിക്ഷക്ക്​ 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീൽ, 24 ഇഞ്ച് വീതിയിൽ ഇരിപ്പിടം, ആറടി നീളത്തിൽ വലിക്കാനുള്ള തേക്കിലും പിച്ചളയിലും തീർത്ത കമ്പ്, പിച്ചള ബെല്ല്, ഇരുവശത്തും വിളക്കുകൾ എന്നിവയുണ്ട്​.

ഞായറാഴ്ച മോഹൻലാലിന് കൈമാറും. ഒന്നര പതിറ്റാണ്ടായുള്ള സൗഹൃദത്തി​െൻറ പ്രതീകമാണ് റിക്ഷയെന്ന് വേണു 'മാധ്യമ'ത്തോട് പറഞ്ഞു. സിനിമ ​െസറ്റുകൾക്ക്​ സൈക്കിൾ റിക്ഷയും വലിയ വീൽ സൈക്കിളുമടക്കം കൗതുകമുണർത്തുന്ന ഒട്ടേറെ നിർമാണങ്ങൾ വേണു ചെയ്​തിട്ടുണ്ട്. '80കളിൽ മനുഷ്യൻ മനുഷ്യനെ വലിച്ചുകൊണ്ടുപോകുന്ന ഈ വണ്ടി നിർത്തലാക്കി. പിന്നീട് ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്നു. 1990 ഓടെ റിക്ഷ പൂർണമായും ഓർമയിൽ മറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlal
News Summary - rickshaw as a love gift to Lalettan
Next Story