ആശ പ്രവർത്തകർക്ക് ആദരം
text_fieldsആശ പ്രവര്‍ത്തകരെ കുടയും സാനിറ്റൈസറും നല്കി ചെങ്ങമനാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ സജിന്‍ ലൂയീസ് ആദരിച്ചപ്പോള്‍
ചെങ്ങമനാട്: കോവിഡ് മഹാമാരി നാടിനെ ദുരിതക്കയമാക്കുമ്പോഴും കരുണയുടെ മാലാഖമാരായി പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ചെങ്ങമനാട് പൊലീസിെൻറ സ്നേഹാദരം. 41 വാര്‍ഡുകളിലെ 46 ആശ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖലയുടെയും അയിരൂര്‍ സ്വാമീസ് കറിപ്പൗഡറിെൻറയും സഹകരണത്തോടെയായിരുന്നു പരിപാടി.
മുഴുവന്‍ ആശ പ്രവര്‍ത്തകര്‍ക്കും കുടയും സാനിെറ്റെസറും സമ്മാനിച്ചു. ചെങ്ങമനാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ സജിന്‍ ലൂയീസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല പ്രസിഡൻറ് സി.പി. തര്യന് സന്ദേശം നല്കി.
സ്വാമീസ് കറിപൗഡര്‍ മാനേജിങ് ഡയറക്ടര്‍ സി.ഒ.ജോസ്, എസ്.ഐ പി.ഡി. ബെന്നി, എ.എസ്.ഐ എ.വി.സുരേഷ്, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.ജെ. പോള്‍സണ്‍, കെ.ബി. സജി, ടി.എസ്.ബാലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

