Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധം പാളി;...

പ്രതിരോധം പാളി; ഡെങ്കി പടരുന്നു

text_fields
bookmark_border
പ്രതിരോധം പാളി; ഡെങ്കി പടരുന്നു
cancel

കൊച്ചി: കോർപറേഷ​െൻറ കൊതുക്​ നശീകരണം ഫോഗിങ്ങിൽ മാത്രമായി ചുരുങ്ങിയപ്പോൾ നഗരത്തിൽ ഡെങ്കി കേസുകൾ പടരുന്നു. നഗരത്തിൽ മാത്രം സംശയിക്കുന്ന 176 കേസുകളും 98 സ്ഥിരീകരിച്ച കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുകിനെ തുരത്താൻ പ്രധാന റോഡുകളിലൂടെ ഫോഗിങ്​ വാഹനങ്ങൾ പോകു​ന്നുണ്ട്​. എങ്കിലും ഇടവഴികളിലും വാഹനങ്ങൾ കയറാൻ കഴിയാത്തിടങ്ങളിലും ഫോഗിങ്​ നടത്താൻ കഴിയുന്നില്ല.

വലിയ വീടുകളിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിക്കിടന്ന്​ കൊതുക്​ പെരുകുകയാണെന്ന്​ പൊതുമരാമത്ത്​ സമിതി ചെയർപേഴ്​സൻ സുനിത ഡിക്​സൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. വീടുകളിൽ പരിശോധന നടത്താൻ ഹെൽത്ത്​ ഇൻസ്​പെക്​ടർമാരെ അനുവദിക്കുന്നില്ല. കൊതുക്​ നിവാരണം, കുടിവെള്ളപ്രശ്​നം എന്നിവ പരിഹരിക്കാൻ കൂടുതൽ പ്രവർത്തനം നടത്തേണ്ടതുണ്ടെന്ന്​ സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി.

ചെറിയ വഴികളിൽകൂടി സഞ്ചരിച്ച്​ ഫോഗിങ്​ നടത്താൻ കഴിയുംവിധം കൈയിൽ കൊണ്ടുനടക്കാവുന്ന യന്ത്രം നഗരസഭ ജീവനക്കാർക്ക്​ നൽകണമെന്ന്​ കൗൺസിലർ മനു ജേക്കബ്​ ആവശ്യപ്പെട്ടു.ആറുമാസത്തിനിടെ 241 പേർക്കാണ്​ ഡെങ്കി ബാധിച്ചത്. വീടിനുള്ളിൽ മണിപ്ലാൻറ്​ ഉൾപ്പെടെയുള്ള ചെടികൾ വളർത്തുന്ന പ്രവണത വർധിച്ചത് കൊതുക്​ പ്രജനനത്തിന്​ കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂർ നോർത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗർ, പച്ചാളം, ചക്കാമടം, ഫോർട്ട്​കൊച്ചി പ്രദേശങ്ങളിലാണ്​ ഡെങ്കി കൂടുതൽ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengue
News Summary - Resistance layer; Dengue is spreading
Next Story