Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തധമനിയിൽ അടിഞ്ഞ...

രക്തധമനിയിൽ അടിഞ്ഞ കാല്‍സ്യം നീക്കി; 75കാരന് പുതുജീവൻ

text_fields
bookmark_border
Intravascular lithotripsy
cancel

കൊച്ചി: കാലിലെ രക്തധമനിയിൽ അടിഞ്ഞ കാല്‍സ്യം കേരളത്തിലാദ്യമായി ഐ.വി.എല്‍ (ഇൻട്രാവാസ്​കുലര്‍ ലിതോട്രിപ്​സി) എന്ന നൂതന ചികിത്സാരീതിയിലൂടെ നീക്കം ചെയ്തു. വളരെക്കാലമായി പ്രമേഹം മൂര്‍ച്ഛിച്ച്‌ ഉണങ്ങാത്ത വ്രണവും കാലുവേദനയുമായി രണ്ടാഴ്​ച മുമ്പ് വി.പി.എസ് ലേക്​ഷോറില്‍ പ്രവേശിപ്പിച്ച 75കാരനാണ് ആശ്വാസം ലഭിച്ചത്. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറുമാരായ ഡോ. സിബി ഐസക്, ഡോ. ആനന്ദ് കുമാർ എന്നിവർ ചികിത്സക്ക്​ നേതൃത്വം നൽകി.

ഒരുവര്‍ഷമായി കടുത്ത കാലുവേദന അനുഭവിച്ചിരുന്ന രോഗിയില്‍ നടത്തിയ വാസ്​കുലാർ ഡോപ്ലര്‍ പരിശോധനയിലാണ് രക്തധമനിയിൽ രക്തപ്രവാഹം തീരെ കുറഞ്ഞതായി കണ്ടെത്തിയത്. കാലിലേക്കുള്ള പ്രധാന ധമനി കാല്‍സ്യം അടിഞ്ഞ്​ ഏതാണ്ട് പൂർണമായും അടഞ്ഞിരുന്നു. സാധാരണ ആൻജിയോപ്ലാസ്​റ്റി ബലൂണുകൾക്ക്​ നീക്കം ചെയ്യാൻ പറ്റാത്തത്ര കഠിനമായ കാൽസിഫിക്കേഷൻ ഉണ്ടായിരുന്നു. തുടര്‍ന്നാണ്‌ ഐ.വി.എല്‍ എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായം തേടാൻ ഡോക്​ടർമാർ തീരുമാനിച്ചത്.

ബ്ലോക്കായ ഭാഗത്ത് ശബ്​ദതരംഗങ്ങള്‍ സൃഷ്​ടിക്കുന്ന സവിശേഷബലൂണാണ് ഐ.വി.എല്ലില്‍ ഉപയോഗിക്കുന്നത്. ഈ ശബ്​ദതരംഗങ്ങളിൽനിന്നുള്ള ഊർജം കാൽസ്യത്തെ പൊടിക്കാൻ സഹായിക്കുന്നു. തുടർന്ന്​ സ്​റ്റെൻറുകൾ സ്ഥാപിച്ച് രക്തപ്രവാഹവും സാധാരണ നിലയിലാക്കി. ഇതോടെ കാലുവേദന മാറുകയും വ്രണം ഉണങ്ങാൻ തുടങ്ങുകയും ചെയ്​തു.

അരക്കെട്ടിനു താഴെയുണ്ടാക്കുന്ന ചെറിയൊരു ദ്വാരത്തിലൂടെ (പിൻഹോള്‍) ലോക്കല്‍ അനസ്തേഷ്യയുടെ സഹായത്താല്‍ ഏറ്റവും കുറവ് സങ്കീർണതകളോടെ ചെയ്യാവുന്ന പ്രക്രിയയാണ് ഐ.വി.എല്ലെന്ന് ചികിത്സക്ക്​ നേതൃത്വം വഹിച്ച ഡോ. സിബി ഐസക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Intravascular lithotripsypvs lakeshore
News Summary - Removes calcium deposited in blood vessels; New life for 75 year old
Next Story