രേഖ ഷാന്റി ജോസഫ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
text_fieldsരേഖ ഷാന്റി ജോസഫ്
മാള: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ രേഖ ഷാന്റി ജോസഫ് ചുമതലയേറ്റു. എൽ.ഡി.എഫിലെ ധാരണ പ്രകാരം സി.പി.എം അംഗമായ സന്ധ്യ നൈസൺ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഇവർ ചുമതലയേറ്റത്.
ധാരണ പ്രകാരം അടുത്ത 20 മാസം സി.പി.ഐക്കാണ് പ്രസിഡന്റ് സ്ഥാനം. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഡിവിഷനെയാണ് രേഖ ഷാന്റി ജോസഫ് പ്രതിനിധികരിക്കുന്നത്.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വരണാധികാരിയായി. സത്യപ്രതിജ്ഞക്കു ശേഷം അനുമോദന യോഗം നടത്തി.
സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്ത്കുമാർ, മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, സി.പി.എം മാള ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ്, കെ.സി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ നൈസൻ, ജോസ് മാഞ്ഞുരാൻ, ഒ.സി.രവി, എ.എ.അഷറഫ്, സെക്രട്ടറി അനി ചാലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

