തൂക്കത്തിലെ വ്യത്യാസം; കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിൽ തർക്കം
text_fieldsമട്ടാഞ്ചേരി: റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി നൽകുന്ന കിറ്റുകളുടെ തൂക്കത്തിലുള്ള വ്യത്യാസം റേഷൻ വ്യാപാരികൾക്ക് തലവേദനയാകുന്നു. ചില കിറ്റുകൾ അഞ്ച് കിലോക്ക് മുകളിലും ചിലത് നാലര കിലോയുമുള്ളതാണ് കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിലെ തർക്കത്തിന് ഇടയാക്കുന്നത്.
കിറ്റിൽ 11 ഉൽപന്നങ്ങളാണുള്ളത്. ഇതിൽ ഒരു കിറ്റിൽ ഒരു ലിറ്റർ സൺഫ്ലവർ ഓയിലും ചിലതിൽ ഇതിന് പകരം അരലിറ്റർ വെളിച്ചെണ്ണയുമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട അളവ് വ്യത്യാസമാണ് തൂക്കക്കുറവിനു കാരണം. ഒടുവിൽ രണ്ട് കിറ്റും തമ്മിലുള്ള വ്യത്യാസം കാർഡ് ഉടമകളെ കാണിച്ച് ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് കടയുടമകൾ.
സർക്കാർ 11 വിഭവങ്ങളുണ്ടാകുമെന്ന് പറഞ്ഞപ്പോൾ ഓയിൽ ഉൾപ്പെടുന്ന കിറ്റിൽ വെളിച്ചെണ്ണയുണ്ടാകിെല്ലന്ന് വ്യക്തമാക്കാത്തതാണ് കടയുടമകൾക്ക് തലവേദനയായത്. റേഷൻ കടകളിൽ കാർഡ് പ്രകാരമുള്ള കിറ്റുകൾ യഥാസമയം എത്തുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

