അവധി ദിനത്തിൽ ധാന്യങ്ങൾ കടത്തൽ; റേഷൻ കട സസ്പെൻഡ് ചെയ്തു
text_fieldsപള്ളുരുത്തി: പെരുമ്പടപ്പിൽ റേഷൻ കടയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ സംഭവത്തിൽ റേഷൻ കട സസ്പെൻഡ് ചെയ്തതായി ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഗാന്ധിജയന്തി ദിനത്തിലാണ് റേഷൻ കടയിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കടത്തിയത്. പരാതിയെ തുടർന്ന് കടയിലെ സ്റ്റോക്കിൽ കുറവുള്ളതായി റേഷനിങ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പരിശോധന റിപ്പോർട്ട് ജില്ല സപ്ലൈ ഓഫീസർക്ക് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ ജില്ല സപ്ലൈ ഓഫീസർക്ക് നല്കിയ പരാതിയെ തുടർന്നായിരുന്നു നടപടി. എന്നാൽ നടപടി കണ്ണിൽ പൊടിയിടാനെന്ന് ആക്ഷേപം ഉയർന്നു. സസ്പെൻഡ് ചെയ്യപ്പെട്ട റേഷൻ കടയിലുള്ള കാര്‍ഡുകള്‍ നടപടി നേരിട്ട കടയുടമയുടെ ബന്ധുവിന്റെ റേഷൻ കടയിലേക്ക് അറ്റാച്ച് ചെയ്തിരിക്കുന്നതാണ് ആക്ഷേപത്തിന് വഴിവെച്ചിരിക്കുകയാണ്. വീണ്ടും ഇത്തരം നടപടി ആവർത്തിക്കുന്നതിനുള്ള വാതിൽ സിവിൽ സപ്ലൈസ് തന്നെ തുറന്നിട്ടു നൽകിയത്രെ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

