Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right106-ാം വയസിൽ വീട്ടിൽ...

106-ാം വയസിൽ വീട്ടിൽ വോട്ടുചെയ്ത് രാമചന്ദ്രൻ എമ്പ്രാന്തിരി

text_fields
bookmark_border
106-ാം വയസിൽ വീട്ടിൽ വോട്ടുചെയ്ത് രാമചന്ദ്രൻ എമ്പ്രാന്തിരി
cancel
camera_alt

വീ​ട്ടി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന ജി. ​രാ​മ​ച​ന്ദ്ര​ൻ എ​മ്പ്രാ​ന്തി​രി

മ​ര​ട്: 106-ാം വ​യ​സി​ലും ആ​വേ​ശ​ത്തോ​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് ജി. ​രാ​മ​ച​ന്ദ്ര​ൻ എ​മ്പ്രാ​ന്തി​രി. പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഹോം ​വോ​ട്ടി​ങ് സൗ​ക​ര്യം വി​നി​യോ​ഗി​ച്ചാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​മ​ച​ന്ദ്ര​ൻ എ​മ്പ്രാ​ന്തി​രി വീ​ട്ടി​ലി​രു​ന്ന് ക്ര​മ​ന​മ്പ​ർ 253 പ്ര​കാ​രം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ര​ട് സൊ​സൈ​റ്റി റോ​ഡി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പ് മ​ഠ​ത്തി​ൽ ഇ​ള​യ മ​ക​നാ​യ സു​രേ​ഷി​നോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന രാ​മ​ച​ന്ദ്ര​ൻ എ​മ്പ്രാ​ന്തി​രി തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട വോ​ട്ട​റാ​ണ്. സ്വാ​ത​ന്ത്ര്യ ല​ബ്‌​ധി മു​ത​ൽ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് ചെ​യ്തി​ട്ടു​ള്ള രാ​മ​ച​ന്ദ്ര​ൻ എ​മ്പ്രാ​ന്തി​രി 1975ൽ ​എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ൽ നി​ന്ന് ത​ഹ​സി​ൽ​ദാ​റാ​യാ​ണ് വി​ര​മി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ തു​ളു ബ്രാ​ഹ്മ​ണ യോ​ഗ​ത്തി​ന്റെ സ​ജീ​വാം​ഗ​വും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:106-Year-Oldvote at homeKerala Assembly Election 2026
News Summary - Ramachandran Embrantiri casts his vote at home at the age of 106
Next Story