തുരുത്തിപ്പുറം ജലോത്സവത്തിൽ താണിയനും ഗോതുരുത്തും ജേതാക്കൾ
text_fieldsപുത്തൻവേലിക്കര തുരുത്തിപ്പുറം ജലോത്സവത്തിൽനിന്ന്
പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പുത്തൻവേലിക്കര തുരുത്തിപ്പുറം ജലോത്സവത്തിൽ താണിയനും ഗോതുരുത്തും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ താണിയൻ തുരുത്തിപ്പുറം വള്ളത്തെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ പട്ടണം ബോട്ട് ക്ലബിന്റെ ശ്രീമുരുകനെ തോൽപിച്ച് ഗോതുരുത്ത് വള്ളം ജേതാവായി. ഇരുവിഭാഗങ്ങളിലായി 11വള്ളങ്ങൾ മാറ്റുരച്ചു.
ഈ സീസണിൽ മേഖലയിൽ നടന്ന അവസാനത്തെ ജലോത്സവം കാണാൻ ഒട്ടേറെ വള്ളംകളിപ്രേമികൾ എത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ജലഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
സംഘാടകരായ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ ഭാരവാഹികളെ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷിയെയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയവരെയും ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറും ആദരിച്ചു.
ഇ.ടി. ടൈസൺ എം.എൽ.എ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറൂബി സെലീന, ബ്ലോക്ക് അംഗം വി.ടി. സലീഷ്, പഞ്ചായത്ത് അംഗങ്ങളായ സുമ സോമൻ, പി.എൽ. ഫ്രാൻസിസ്, ജാൻസി ഫ്രാൻസിസ്, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ ഫ്രാൻസിസ് ബേക്കൺ, ഫാ. ജോഷി കല്ലറക്കൽ, തുരുത്തിപ്പുറം ബോട്ട്ക്ലബ് സെക്രട്ടറി ആന്റണി ഷെഫിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

