തിരുവോണനാളിൽ തീരദേശത്ത് മനുഷ്യപ്പൂക്കളം
text_fieldsചെല്ലാനം ഗണപതികാട് കടപ്പുറത്ത് ഒരുക്കിയ പ്രതിഷേധ മനുഷ്യപ്പൂക്കളം
മട്ടാഞ്ചേരി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം തീരദേശത്ത് തിരുവോണനാളിൽ പ്രതിഷേധ മനുഷ്യപ്പൂക്കളം തീർത്തു. ചെല്ലാനം ജനകീയവേദി ആഭിമുഖ്യത്തിലാണ് വാച്ചാക്കൽ, കമ്പനിപ്പടി, ഗുണ്ടുപറമ്പ്, ഗണപതികാട്, ചാളക്കടവ്, ബസാർ, വേളാങ്കണ്ണി, മാനാശ്ശേരി, സൗദി എന്നിവിടങ്ങളിൽ മനുഷ്യപ്പൂക്കളം ഒരുക്കിയത്.
മൂന്നു പതിറ്റാണ്ടായി തീരവാസികൾ ഉയർത്തുന്ന ആവശ്യമാണ് ദ്രോണാചാര്യ മോഡൽ കടൽ ഭിത്തിയും പുലിമുട്ടും. എന്നാൽ, മാറിവരുന്ന സർക്കാറുകൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനവുമായി വരുമെങ്കിലും അതുകഴിയുമ്പോൾ മറക്കുന്ന സാഹചര്യമാണെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഓരോ പ്രദേശത്തും സ്ത്രീകളും കുട്ടികളും പൂക്കളം തീർത്ത് ഓണപ്പാട്ടിെൻറ ഈണത്തിൽ ദുരിതപ്പാട്ടുകൾ ആലപിച്ചു. മറിയാമ്മ ജോർജ് കുരിശിങ്കൽ, ബാബു പള്ളിപ്പറമ്പിൽ, റിമ എഡിസൻ, ഷൈല ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.